Foot Ball Top News

മുംബൈ ഫൈനലില്‍ !!!!

March 9, 2021

മുംബൈ ഫൈനലില്‍ !!!!

ആദ്യ പാദത്തില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ നേടിയെങ്കിലും രണ്ടാം സെമിഫൈനലില്‍ മുംബൈ ഗോവ ടീമുകള്‍ 120 മിനുട്ടിന് ശേഷവും ഒരു ഗോളും നേടാന്‍ ആവാതെ പോയപ്പോള്‍ മല്‍സരം പെനാല്‍ട്ടിയിലേക്ക് കടന്നു.അഞ്ചു പെനാല്‍ട്ടികള്‍ക്ക് ശേഷം ഇരു ടീമുകളും രണ്ടു ഗോള്‍ നേടിയപ്പോള്‍ മല്‍സരം സഡന്‍ ഡെത്തിലേക്ക് കടന്നു.അവസാനം ഗോവ താരം ആയ ഗ്ലാന്‍ മാര്‍ട്ടിന്‍സ് പെനാല്‍ട്ടി പാഴാക്കിയപ്പോള്‍  പിന്നീട് ലഭിച്ച അവസരം ബോര്‍ജസ് നേടിയതോടെ വിജയം മുംബൈക്ക്.

ഫൈനലില്‍ മുംബൈ ഇന്നതെ സെമിഫൈനല്‍ (എട്ടിക്കെ മോഹന്‍ ബഗാന്‍ vs നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ) രണ്ടാം പാദത്തിലെ വിജയിയുമായി വരുന്ന ശനിയാഴ്ച്ച ഏറ്റുമുട്ടും.ഇന്നു ഇന്ത്യന്‍ സമയം ഏഴരക്ക് ഫട്ടോര്‍ദ സ്റ്റേഡിയത്തില്‍ വച്ചാണ് രണ്ടാം സെമിഫൈനല്‍ നടക്കാന്‍ പോകുന്നത്.

Leave a comment