ടൂര്‍ണമെന്റില്‍ നാലാമത്തെ സെഞ്ചുറി നേടി ദേവ്ദത്ത് പഡിക്കല്‍
നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ കർണാടക ഓപ്പണിംഗ് ബാറ്റ്സ്മാൻ ദേവ്ദത്ത് പഡിക്കൽ തുടർച്ചയായ നാലാം സെഞ്ചുറി നേടി. ന്യൂഡൽഹിയിൽ വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനൽ 2 ൽ ദേശീയ തലസ്ഥാനത്തെ പാലം എ മൈതാനത്ത് നടക്കുന്ന മല്‍സരത്തില്‍ ആണ് പഡിക്കല്‍ സെഞ്ചുറി നേടിയത്.
കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഡിക്കലും രവികുമാർ സമർത്തും 43 ഓവറുകൾക്കുള്ളിൽ 249 റൺസ് ഓപ്പണിങ് പാര്‍ട്ട്ണര്‍ഷിപ്പ് നേടി 101 റൺസ് നേടിയ പാഡിക്കലിനെ 43 ആം ഓവറിൽ എൻപി ബേസിൽ പുറത്തായി.കർണാടകയുടെ ക്യാപ്റ്റൻ കൂടിയായ സമർത്ത് 192 റൺസ് നേടിയപ്പോള്‍ അനുവദിച്ച അമ്പത് ഓവറിൽ കർണാടക 338/3 റൺസ് നേടി.ഈ ടൂര്‍ണമെന്റിന് ശേഷം ദേവ്ദത്ത് പഡിക്കല്‍ ഐപിഎലില്‍ റോയല്‍ ചലഞ്ചേര്‍സ് ബാങ്ഗ്ലൂറിന് വേണ്ടിയായിരിക്കും ജേഴ്സിയണിയുക.






































