European Football Top News

മാഡ്രിഡ് ഡെര്‍ബി സമനിലയില്‍

March 8, 2021

മാഡ്രിഡ് ഡെര്‍ബി സമനിലയില്‍

ഇന്നലെ രാത്രി നടന്ന മാഡ്രിഡ് ഡെര്‍ബി സമനിലയില്‍ പിരിഞ്ഞു.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.മല്‍സരം സമനിലയില്‍ പിരിഞ്ഞതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ബാഴ്സലോണയായിരിക്കും.നിലവില്‍ റയലിനെക്കാള്‍ രണ്ടു പോയിന്‍റ് ലീഡുള്ള ബാഴ്സ വെറും മൂന്നു പോയിന്‍റിന് മാത്രമാണു അത്ലറ്റിക്കോ മാഡ്രിഡിന് പുറകില്‍ ഉള്ളത്.ഇതോടെ ഈ സീസണില്‍ ലാലിഗ കിരീടം കൂടുതല്‍ ത്രില്ലിംഗ് ആയ ഒരു ക്ലൈമാക്സിലേക്ക് പോകുന്ന ലക്ഷ്ണമാണ് കാണുന്നത്.

15 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് സുവാരസ് റയലിനെ പ്രതിരോധത്തില്‍ ആക്കി എങ്കിലും പ്രതീക്ഷ കൈവിടാതെ  തുടര്‍ച്ചയായ അറ്റാക്കിങ് ഡിസ്പ്ലേ റയല്‍ കാഴ്ചവച്ചു.88 ആം മിനുട്ടില്‍ കരീം ബെന്‍സെമ ഗോള്‍ കണ്ടെത്തിയതോടെ മല്‍സരം സമനിലയില്‍ പിരിഞ്ഞു.

Leave a comment