പ്രഷര്‍ കുക്കറില്‍ ലിവര്‍പ്പൂള്‍
ലിവര്‍പൂള്‍ ഇന്ന് ഇന്ത്യന്‍ സമയം ഏഴരക്ക് തങ്ങളുടെ ഹോമില്‍ വച്ച് ഫുള്‍ഹാമിനെ നേരിടും. കഴിഞ്ഞ ഡിസംബറില്‍ ആണ് തങ്ങളുടെ ഹോം ആയ ആന്‍ഫീല്‍ഡില്‍ അവസാന വിജയം ലിവര്‍പ്പൂള്‍ നേടിയത്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടാന്‍ ആയ ലിവര്‍പ്പൂള്‍ പോയിന്‍റ് ടേബളില്‍ ഏഴാം സ്ഥാനത്താണ്.ലീഗ് കിരീടം സിറ്റി ഏകദേശം ഉറപ്പിച്ച മട്ടാണ്,ടോപ് 4 ല്‍ എത്തണമെങ്കില്‍ എങ്ങനെയും ഈ ഒരു നിലവാരത്തില്‍ നിന്നും ലിവര്‍പ്പൂള്‍ ടീം ഉയരണം.
ലിവര്‍പൂളിന് തങ്ങളുടെ മോശം ഫോമിന് ഒരറുതി വരുത്താന്‍ പറ്റിയ ഒരവസരം ആണിത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ് ഫുള്‍ഹാം.എങ്ങനെയും റെലഗേഷന്‍ സോണില്‍ നിന്നും പുറത്ത് കടക്കുകയാണ് അവരുടെ ലക്ഷ്യം.ഈ സീസണില്‍ ഇരുവരും ഇതിനുമുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് മല്‍സരം സമനിലയില്‍ കലാശിച്ചു.






































