ഹാലണ്ടിന്റെ ഉരുളക്ക് ലെവണ്ഡോസ്ക്കിയുടെ ഉപ്പേരി
ശനിയാഴ്ച അലയൻസ് അരീനയിൽ ബോറുസിയ ഡോർട്മുണ്ടിനെതിരെ 4-2 എന്ന സ്കോര്‍ലൈനില്‍ പരാജയപ്പെടുത്തി കൊണ്ട് ലീഗ് ടോപ്പര്‍ ആയി ബയേണ്‍ മ്യൂണിക്ക് തുടരുന്നു.88 മിനുട്ട് വരെ സ്കോര്‍ സമനിലയില്‍ ആയിരുന്നു എന്നാല്‍ പിന്നീട് തുടര്‍ച്ചയായി രണ്ടു ഗോള്‍ നേടാന്‍ കഴിഞ്ഞ മ്യൂണിക്കിന് ഡോര്‍ട്ട്മുണ്ടിനെ വേരോടെ പിഴുതെറിയാന്‍ കഴിഞ്ഞു.
ആദ്യ പത്തു മിനുട്ടിനുള്ളില്‍ ഇരട്ട ഗോള്‍ നേടി ഏര്‍ലിങ് ഹാലണ്ട് മ്യൂണിക്കിനെ ഒന്നു ഞെട്ടിച്ചു കളഞ്ഞു.ഹാലണ്ടിനുള്ള മറുപടി 26,44,90 മിനുട്ടുകളില്‍ റോബര്‍ട്ട് ലെവണ്ഡോസ്ക്കി നല്കി.മ്യൂണിക്കിന് വേണ്ടി നാലാം ഗോള്‍ നേടിയത് ലിയോണ്‍ ഗോറട്ട്സ്കയാണ്.ഈ മല്‍സരത്തില്‍ ഒരുപക്ഷേ തോല്‍വിയായിരുന്നു മ്യൂണിക്കിനെ കാത്തിരിന്നത് എങ്കില്‍ ലീഗ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അവര്‍ക്ക് ആര്‍ബി ലെപ്സിഗിനോട് അടിയറവ് പറയേണ്ടി വന്നേനെ.






































