European Football Foot Ball Top News

ആഴ്സണലില്‍ നിന്നും ലഭിക്കേണ്ട ബഹുമാനം ലഭിക്കാത്തത് മൂലമാണ് താന്‍ ക്ലബ് വിട്ടത് ഈന്നു എമിലിയാനോ മാർട്ടിനെസ്

March 6, 2021

ആഴ്സണലില്‍ നിന്നും ലഭിക്കേണ്ട ബഹുമാനം ലഭിക്കാത്തത് മൂലമാണ് താന്‍ ക്ലബ് വിട്ടത് ഈന്നു എമിലിയാനോ മാർട്ടിനെസ്

ക്ലബ് കാണിച്ച വിശ്വാസക്കുറവ് മൂലമാണ് താൻ ആഴ്സണൽ വിട്ടുപോയതെന്ന് എമിലിയാനോ മാർട്ടിനെസ് വെളിപ്പെടുത്തി.2010 ൽ ഇൻഡിപെൻഡന്റിൽ നിന്ന് 17 വയസുകാരനായി ചേർന്നതാണ് താരം.അദ്ദേഹം ഒടുവിൽ 2020 വേനൽക്കാലത്ത് ആസ്റ്റൺ വില്ലയിലേക്ക് സ്ഥിരമായ ഒരു ഡീലില്‍ ആഴ്സണല്‍ വിട്ടു.

“ആഴ്സണലിനെ എനിക്ക് വളരെ ഇഷ്ട്ടം ആണ്.ഞാൻ ഇപ്പോഴും അവരെ സ്നേഹിക്കുന്നു, ഞാൻ ഇപ്പോഴും അവരുടെ  ഗെയിമുകൾ കാണുന്നു, പക്ഷേ അവർ എന്നെ വിശ്വസിക്കുന്നില്ലെന്ന് എനിക്ക് തോന്നി.“അതാണ് യാഥാർത്ഥ്യം, കാരണം അവർ ഞാന്‍ ഉള്ളപ്പോഴും വേറെ ഗോള്‍കീപ്പര്‍ മാരെ വാങ്ങി കൊണ്ടിരുന്നു.ഞാൻ അക്കാദമിയിൽ നിന്നുള്ള ഗോൾകീപ്പറാണെന്ന് ഉള്ള ഒരു ബഹുമാനം എനിക്കു ലഭിച്ചിരുന്നില്ല.ഞാന്‍ മികച്ച ഫോമില്‍ ഉള്ളപ്പോള്‍ പോലും സ്ഥിരമായ ഒരു പ്ലേയിങ് ടൈം എനിക്കു അവര്‍ അനുവദിച്ചിരുന്നില്ല.ഇനിയും അവിടെ തുടരുന്നതില്‍ അര്‍ത്ഥം ഇല്ല എന്നു എനിക്കു തോന്നി.”അദ്ദേഹം സ്കൈ സ്പോര്‍ട്ട്സിനോട് പറഞ്ഞു.

Leave a comment