European Football Foot Ball Top News

ബുണ്ടസ്ലിഗയില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടം

March 6, 2021

ബുണ്ടസ്ലിഗയില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടം

ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെ  ബയേണ്‍ മ്യൂണിക്ക് തങ്ങളുടെ ഹോമില്‍ വച്ച് നേരിടും.ഈ സീസണില്‍ ഒരുപക്ഷേ ജര്‍മന്‍ ബുണ്ടസ്ലിഗ കിരീടം നേടാനുള്ള ആഗ്രഹം ബോറൂസിയ ഡോര്‍ട്ട്മുണ്ട് വിട്ടുകാണും.എന്നാല്‍ അവര്‍ക്ക് ബയേണ്‍ മ്യൂണിക്കിന്‍റെ പാതയില്‍ തടസ്സം സൃഷ്ടിക്കാം.നിലവില്‍ മ്യൂണിക്കും ആര്‍ബി ലേപ്സിഗും തമ്മില്‍ വെറും രണ്ട്  പോയിന്‍റിന്‍റെ വിത്യാസം മാത്രമേ ഉള്ളൂ.ഇന്ന് മ്യൂണിക്ക്  പരാജയപ്പെട്ടാല്‍ ആര്‍ബി ലേപ്സിഗിന് ലീഗ് ചാമ്പ്യന്മാര്‍ ആവാന്‍ ലഭിക്കുന്ന വലിയ ഒരു അവസരം ആയിരിക്കും ഇത്.

നിലവില്‍ അഞ്ചാം സ്ഥാനത്ത് ഇരിക്കുന്ന ബോറൂസിയക്ക് അവരുടെ സ്ഥാനം ഇനിയും മെച്ചപ്പെടുത്തണം.ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തേണ്ടത്  കോച്ച് എഡിന്‍ ടെര്‍സിക്ക് നിര്‍ബന്ധമുള്ള കാര്യമാണ്.അതിനാല്‍ മ്യൂണിക്കിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിക്കാനുള്ള സ്വപ്നം കണ്ടിരിക്കുകയായിരിക്കും ഡോര്‍ട്ട്മുണ്ട്.ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് 3-2 എന്ന സ്കോര്‍ലൈനിന് മ്യൂണിക്ക് വിജയിച്ചിരുന്നു.

Leave a comment