യുവന്റസിന് പോന്ന എതിരാളി ലാസിയോ
മിലാന് ടീമുകള്‍ ഇറ്റാലിയന്‍ സീരി എയില്‍ പതിവിലും വിപരീതമായി ആധിപത്യം പുലര്ത്തുകുകയാണ്.യുവന്റസിന് കഴിഞ്ഞ ഏത് സീസണുകളിലും കാണാന്‍ കഴിയാത്ത ഒരു ഭീതി നിലവില്‍ കാണാന്‍ ആകുന്നുണ്ട്.ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന ഇന്റര്‍ മിലാനും മൂന്നാം സ്ഥാനത്ത് ഇരിക്കുന്ന യുവന്റസും തമ്മില്‍ പത്ത് പോയിന്റിന്റെ വിത്യാസമാണ് ഉള്ളത്.
നാളെ രാവിലെ ഇന്ത്യന്‍ സമയം 1:15 നു യുവന്റസ് തങ്ങളുടെ ഹോം സ്റ്റേഡിയമായ അലിയന്സില് വച്ച് ഏഴാം സ്ഥാനത്ത് ഉള്ള ലാസിയോവിനെ നേരിടും.ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഇരുവരും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.പരിക്കില്‍ നിന്നും മുക്തന് ആയ മതിസ് ഡി ലൈറ്റ് ഇന്നതെ ടീമിലേക്ക് തിരിച്ചെത്തും എന്നു വാര്‍ത്തകള്‍ ഉണ്ട്.






































