ലെയ്സസ്റ്ററിന് കാര്യങ്ങള്‍ ഇനി എളുപ്പമാകാന്‍ വഴിയില്ല
നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്ക് ബ്രൈട്ടനെ ലെയ്സസ്റ്റര്‍ സിറ്റി നേരിടാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സമനിലയോടെ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.ഇത് മുതലാക്കാന്‍ ലേയ്സെസ്റ്റര്‍ സിറ്റിക്ക് കഴിഞ്ഞില്ല.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഒരു ജയം നേടാന്‍ കഴിയാതെ പോയതിന് കോച്ച് ബ്രെണ്ടന്‍ റോഡ്ജേഴ്സ് തന്നെ ഇപ്പോഴു പഴിക്കുന്നുണ്ടാകും.എന്തൊക്കെ ആയാലും ഇനി ഒരു മികച്ച പ്രകടനം നടത്താന്‍ ആയാല്‍ ലീഗിലെ രണ്ടാം സ്ഥാനം ലെയ്സസ്റ്ററിന് ലക്ഷ്യമിടാം.
ചെല്‍സി മികച്ച ഒരു റണ്‍ കാഴ്ചവയ്ക്കുകയും ലീഗില്‍ മികച്ച ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തു.നിലവില്‍ വെറും നാലാം സ്ഥാനത്ത് ആണെങ്കിലും ഈ സീസണില്‍ ഇനിയും അത്ഭുതം പ്രവര്‍ത്തിക്കാന്‍ ടൂഷലിനെ കൊണ്ട് കഴിയും.ഇനിയുളത്ത് ലിവര്‍പ്പൂളും എവര്‍ട്ടനും.എവര്ട്ടന് തുടര്‍ച്ചയായി മൂന്നു വിജയത്തോടെ ലീഗില്‍ ഒരു മികച്ച തിരിച്ചുവരവിന്റെ ലക്ഷണം കാണിക്കുന്നുണ്ട്.പിന്നെയുള്ളത് ക്ലോപ്പിന്റെ ലിവര്‍പ്പൂള്‍ അവര്‍ക്ക് ഒരു തിരിച്ചുവരവ് നടത്തണം എന്ന ഒരു ഉറച്ച ബോധം മനസില്‍ ഉണ്ടെങ്കില്‍ നടത്താവുന്നതെ ഉള്ളൂ.അതിനാല്‍ ഇനി എത്രയും പെട്ടെന്ന് ലെയ്സസ്റ്റര്‍ സിറ്റിക്ക് കാര്യങ്ങള്‍ ദ്രുത ഗതിയില്‍ ചലിപ്പിക്കണം അല്ലെങ്കില്‍ അവരുടെ ടോപ് ഫോറിലെ സ്ഥാനം നഷ്ട്ടമായേക്കും.






































