European Football Foot Ball Top News

റിച്ചാര്‍ഡ്ലിസണ് പിഴച്ചില്ല അഞ്ചാം സ്ഥാനത്തെത്തി എവര്‍ട്ടന്‍

March 5, 2021

റിച്ചാര്‍ഡ്ലിസണ് പിഴച്ചില്ല അഞ്ചാം സ്ഥാനത്തെത്തി എവര്‍ട്ടന്‍

വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ എവർട്ടൺ സ്‌ട്രൈക്കർ റിച്ചാർഡ്ലിസന്‍റെ ഗോളിന്‍റെ പിന്‍ബലത്തില്‍ എവര്‍ട്ടന്‍ എതിരിലാത്ത ഒരു ഗോള്‍ വിജയം  നേടി എവര്‍ട്ടന്‍.ഇതോടെ തുടര്‍ച്ചയായ മൂന്നു വിജയത്തോടെ  അഞ്ചലോട്ടിയും എവര്‍ട്ടനും തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിന് ഒരു പടി കൂടി അടുത്തെത്തി.ആദ്യ നാലില്‍ എത്തിയെങ്കിലും ചെല്‍സി ലിവര്‍പൂളിനെതിരെ വിജയം നേടിയതിനാല്‍ എവര്‍ട്ടന്‍ അഞ്ചാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.

വെസ്റ്റ് ബ്രോമിനെതിരെയുള്ള മല്‍സരം തുടക്കം മുതല്‍ എവര്‍ട്ടന്‍  വിചാരിച്ച രീതിക്കല്ല നടന്നത്. ആദ്യ പകുതിയില്‍ എവര്‍ട്ടന് ബ്രോമിന്‍റെ ഡിഫന്‍സ് മറികടക്കാന്‍ കഴിഞ്ഞില്ല.65 ആം മിനുട്ടില്‍  എവര്‍ട്ടന് ലഭിച്ച ഒരു കോര്‍ണറില്‍ നിന്നും സിഗുര്ഡ്സണ്‍ നല്‍കിയ ക്രോസില്‍ നിന്നും റിച്ചാര്‍ഡ്ലിസണ്‍ സ്കോര്‍ ചെയ്ത്തതോടെ മല്‍സരത്തിന്റെ ഗതി മാറി.

 

Leave a comment