European Football Foot Ball Top News

തോല്‍വി ശീലമാക്കി ലിവര്‍പ്പൂള്‍

March 5, 2021

തോല്‍വി ശീലമാക്കി ലിവര്‍പ്പൂള്‍

വ്യാഴാഴ്ച രാത്രി ആൻ‌ഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മല്‍സരത്തില്‍  ലിവർപൂളിനെതിരെ എതിരിലാത്ത ഒരു ഗോള്‍ വിജയവുമായി ചെല്‍സി.ഇന്നലെ രാത്രി നടന്ന മല്‍സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ലിവര്‍പൂളില്‍ നിലവില്‍ പരാജയത്തിന്‍റെ പടുകുഴിയില്‍ ആണ്. തുടര്‍ച്ചയായ നാല് തോല്‍വിക്ക് ശേഷം ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരിലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചതിന് ശേഷം ലിവര്‍പൂളിനും ക്ലോപിനും നേരിയ ആശ്വാസം ലഭിച്ചിരുന്നു.

തുടക്കം മുതല്‍ ലിവര്‍പ്പൂള്‍ ഡിഫന്‍സ് തേര്‍ഡില്‍ ടിമോ വെര്‍ണര്‍ സ്ഥിരമായി അപകടങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു.24 ആം മിനുട്ടില്‍ അദ്ദേഹം തന്റെ ലക്ഷ്യം നേടുന്നതില്‍ വിജയം കണ്ടെങ്കിലും അതൊരു ഓഫ് സൈഡ് ഗോള്‍ ആയിരുന്നു.42 ആം മിനുട്ടില്‍ കാന്‍റെ നല്‍കിയ ബോള്‍ ഒരു ചെറിയ റണപ്പിലൂടെ ഗോളാക്കി മാറ്റി മേസണ്‍ മൌണ്ട് ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു.അതിനുശേഷം ലിവര്‍പ്പൂള്‍ പിടി  മുറുക്കിയെങ്കിലും അത് ലിവര്‍പൂളിന്‍റെ ദിവസം ആയിരുന്നില്ല.

 

Leave a comment