European Football Foot Ball Top News

ലേയ്സെസ്റ്റര്‍ സിറ്റിക്ക് വെല്ലുവിളിയായി ബേന്‍ളി

March 3, 2021

ലേയ്സെസ്റ്റര്‍ സിറ്റിക്ക് വെല്ലുവിളിയായി ബേന്‍ളി

ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരക്ക് ബേന്‍ളി തങ്ങളൂടെ ഹോം സ്റ്റേഡിയമായ ടര്‍ഫ് മൂറില്‍ വച്ച് ലേയ്സെസ്റ്റര്‍ സിറ്റിയെ നേരിടും.കഴിഞ്ഞ മല്‍സരത്തില്‍ പത്താം സ്ഥാനത്തുള്ള ആഴ്സണലിനെതിരെ 3-1 എന്ന സ്കോര്‍ലൈനില്‍ പരാജയപ്പെട്ട ക്ഷീണത്തില്‍ ആണ് ലേയ്സെസ്റ്റര്‍ സിറ്റി.നിലവില്‍ മൂന്നാം സ്ഥാനം ഉണ്ടെങ്കിലും എങ്ങനെയും യുണൈറ്റഡിനെ മറികടന്നു ലീഗില്‍  രണ്ടാം സ്ഥാനം നേടുക എന്നതായിരിക്കും സിറ്റിയുടെ ലക്ഷ്യം.

തന്റെ പട്ടെല്ലയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്ത ആറാഴ്ചയെങ്കിലും ബാർനെസിന് വിശ്രമം വേണ്ടിവരും.ജെയിംസ് മാഡിസന്‍റെ മോശം ഫിറ്റ്നസും കഴിഞ്ഞ പന്ത്രണ്ട് മല്‍സരങ്ങളില്‍ ഒരു ഗോള്‍ മാത്രം നേടിയ ജൈമി വാര്‍ഡിയും  ലേയ്സെസ്റ്റര്‍ സിറ്റിക്ക് ഒരു തലവേദനയാണ്.കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ബേന്‍ളി പതിനഞ്ചാം സ്ഥാനത്താണ്.

Leave a comment