European Football Foot Ball Top News

സിറ്റി ഒരുരക്ഷയും ഇല്ല

March 3, 2021

സിറ്റി ഒരുരക്ഷയും ഇല്ല

വിജയിച്ച റൺ 21 കളികളിലേക്ക് നീട്ടിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റി വൂള്‍വ്സിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ഇതോടെ പതിനഞ്ച് പോയിന്‍റ് ലീഡ് ആണ് രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിനോട് സിറ്റിക്കുള്ളത്.സിറ്റിയുടെ ഈ വിജയത്തോടെ പ്രീമിയര്‍ ലീഗ് ഈ സീസണില്‍ ഏകപക്ഷീയം ആകുന്ന ലക്ഷണമാണ്.

പതിനഞ്ചാം മിനുട്ടില്‍ ഓണ്‍ ഗോള്‍ വഴങ്ങി പ്രതിരോധത്തില്‍ ആയ വൂള്‍വ്സ്  സിറ്റിക്ക് മറുപടി നല്‍കിയത്  61 ആം മിനുട്ടില്‍ കൊണര്‍ കോഡിയുടെ ഗോളില്‍ ആയിരുന്നു.സമനില വഴങ്ങി കൊണ്ട് സിറ്റിയുടെ വിജയകുതിപ്പിന് ഒരന്ത്യം ലഭിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന പത്തു മിനുട്ടില്‍ ഇരട്ട ഗോള്‍ നേടി ഗബ്രിയേല്‍ ജീസസും  90 ആം മിനുട്ടിലെ റിയാദ് മെഹ്റസിന്റെ  ഗോളും സിറ്റിയെ മറ്റൊരു വലിയ മാര്‍ജിനിലേക്കുള്ള വിജയത്തിലേക്ക് നയിച്ചു.

Leave a comment