European Football Foot Ball Top News

ലോകത്തെ മികച്ച താരം കൈയിലുള്ളപ്പോള്‍ ബാഴ്സ എന്തിന് എംബാപേ,ഹാലണ്ട് എന്നിവരുടെ പിന്നില്‍ പോണം എന്നു റാഫേല്‍ യൂസ്റ്റെ

March 2, 2021

ലോകത്തെ മികച്ച താരം കൈയിലുള്ളപ്പോള്‍ ബാഴ്സ എന്തിന് എംബാപേ,ഹാലണ്ട് എന്നിവരുടെ പിന്നില്‍ പോണം എന്നു റാഫേല്‍ യൂസ്റ്റെ

ക്ലബ്ബിന്റെ കടം കണക്കിലെടുത്ത് ബാഴ്സലോണ കൈലിയൻ എംബപ്പെയ്ക്കും എർലിംഗ് ഹാലാൻഡിനുമായി വലിയ പണമിടപാട് നടത്തുന്നത് “നിരുത്തരവാദപരമാണ്” എന്ന് റാഫേൽ യുസ്റ്റെ പറയുന്നു.റാഫേല്‍ യൂസ്റ്റെ ലപ്പോര്‍ട്ട പ്രസിഡന്‍റ് ആയിരുന്ന സമയത്ത് വൈസ് പ്രസിഡന്‍റ് ആയി സേവനം അനുഷ്ട്ടിച്ച ആളാണ്.

 

“ഇന്ന്, 1,173 മില്യണ്‍ ഡോളര്‍ കടവുമായി എംബാപേ ഹാലണ്ട് എന്നിവരെ സൈന്‍ ചെയ്യുമെന്നു പറയുന്നതു നിരുത്തരവാദിതമാണ്.കൂടാതെ, അംഗങ്ങൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു സ്ക്വാഡും ചെറുപ്പക്കാരെ നല്ല പോലെ വാര്‍ത്തെടുക്കാന്‍ കഴിയുന്ന ഒരു കോച്ചും ഇവിടെ ഉണ്ട്.നമ്മള്‍ ഇപ്പോള്‍ വില കൂടിയ താരങ്ങളുടെ പുറകില്‍ പോകുന്നതിനു പകരം ഇവിടെ ഉള്ള താരങ്ങളെ വാര്‍ത്തെടുക്കാന്‍ ആണ് ശ്രമിക്കേണ്ടത്.ഇപ്പോഴും നമ്മുടെ കാമ്പില്‍ ലോകത്തെ തന്നെ മികച്ച താരം ഉണ്ടെന്നും ആരും മറക്കരുത്.”അദ്ദേഹം മുണ്ടോ ഡീപ്പോര്‍ട്ടിവോയോട് പറഞ്ഞു.

 

 

 

Leave a comment