European Football Foot Ball Top News

ഇടത്ത് കാലില്‍ പെഡ്രിക്ക് മസില്‍ കയറിയതായി അറിയിച്ച് ബാഴ്സലോണ

March 1, 2021

ഇടത്ത് കാലില്‍ പെഡ്രിക്ക് മസില്‍ കയറിയതായി അറിയിച്ച് ബാഴ്സലോണ

പെഡ്രിയുടെ പരിക്കിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ബാഴ്‌സലോണ നൽകി.ശനിയാഴ്ച ലാ ലിഗയിൽ സെവിയക്കെതിരെ നടന്ന മല്‍സരത്തില്‍ ആണ് താരത്തിന് പരിക്കേറ്റത്.പിന്നീട് ക്രച്ചസുകളിൽ ക്ലബിന്റെ ഹോട്ടലിൽ എത്തിയ അദ്ദേഹം ബസിൽ നിന്ന് ഇറങ്ങി ലോബിയിൽ പ്രവേശിക്കുമ്പോൾ ഇടതു കാലില്‍ പ്രശ്നം ഉണ്ടെന്ന് വ്യക്തമായിരുന്നു.

രാവിലെ നടത്തിയ മെഡിക്കൽ വിലയിരുത്തലും പരിശോധനയും കാണിക്കുന്നത് പെഡ്രിയുടെ ഇടതു കാലിൽ മസില്‍ കയറി എന്നാണ്.അദ്ദേഹത്തെ  ക്ലബിന്‍റേ മെഡിക്കല്‍ സംഘടന നിരീക്ഷിക്കുമെന്നും ബാഴ്സ ട്വീറ്റ് ചെയ്തു.ഇനി വരാന്‍ പോകുന്ന ആഴ്ചകളില്‍ ബാഴ്സയുടെ ഫിക്സ്ചര്‍ വളരെ കടുപ്പം ഏറിയതാണ്.സെവിയയുമായി കോപ ഡെല്‍ റിയ  സെമി ഫൈനലിന്‍റെ രണ്ടാം ലെഗ് ഈ ആഴ്ചയും ചാംപ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 രണ്ടാം ലെഗ്  എവേ മാച്ച് അടുത്ത ആഴ്ചയിലുമാണ്.പെഡ്രിയുടെ അഭാവം ബാഴ്സ എങ്ങനെ തരണം ചെയുമെന്നത് കാത്തിരുന്ന് തന്നെ കാണണം.

Leave a comment