കീഴടങ്ങാന്‍ മനസില്ലാതെ സിറ്റി
ശനിയാഴ്ച ഇത്തിഹാഡിൽ നടന്ന മല്‍സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ 2-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ റെക്കോർഡ് ജയം 20 മത്സരങ്ങളിലേക്ക് എത്തിച്ചു.പകുതി സമയത്തിന് തൊട്ടുമുമ്പ് മൈക്കൽ അന്റോണിയോ ഗോൾ നേടിയത്തോടെ സിറ്റിയുടെ തുടർച്ചയായ ഏഴ് ക്ലീൻ ഷീറ്റുകൾ തകര്‍ക്കാന്‍ വെസ്റ്റ് ഹാമിനായി.
ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരിക്കുകയായിരുന്നു.റൂബന്‍ ഡയാസ് ആണ് സിറ്റിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.43 ആം മിനുട്ടില്‍ ആണ് മൈക്കല്‍ അന്റോണിയോ വെസ്റ്റ് ഹാമിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്. മല്‍സരം സമനിലയില്‍ കലാശിക്കും എന്നു തോന്നിച്ചെങ്കിലും 68 ആം മിനുട്ടില്‍ ജോണ്‍ സ്റ്റോണ്‍സ് ഗോള്‍ ആണ് സിറ്റിയുടെ രക്ഷകന് ആയത്.കളി വളരെ ഫിസിക്കല്‍ ആയിരുന്നു എന്നു സമ്മതിച്ച പെപ് ഗാര്‍ഡിയോള രണ്ടാം പകുതിയില്‍ തന്റെ ടീം തിരിച്ചുവരാന്‍ കാണിച്ച പോരാട്ടവീര്യത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.






































