European Football Foot Ball Top News

മ്യൂണിക്കിന് വിജയം അനിവാര്യം

February 27, 2021

മ്യൂണിക്കിന് വിജയം അനിവാര്യം

ബുണ്ടസ്ലിഗയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്  ഇരിക്കുന്നുണ്ടെങ്കിലും ബയേണ്‍ മ്യൂണിക്ക് വളരെ അധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയം ആണിത്.കഴിഞ്ഞ മല്‍സരത്തിലെ തോല്‍വിയോടെ മ്യൂണിക്കും ആര്‍ബി ലേപ്സിഗൂം തമ്മില്‍ ഉള്ള പോയിന്‍റ് വിത്യാസം വെറും രണ്ടായി കുറഞ്ഞു.ഇന്ന് ഇന്ത്യന്‍ സമയ എട്ടു മണിക്ക് സ്വന്തം ഹോമില്‍ വച്ച് ബയേണ്‍ മ്യൂണിക്ക് എഫ്‌സി കോള്‍നെതിരെ  ഏറ്റുമുട്ടും.

തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെട്ട എഫ്‌സി കോള്‍ണ്‍ ഇപ്പോൾ റെലഗേഷന്‍ സോണില്‍ നിന്നും വെറും മൂന്നു പോയിന്റിന് മാത്രമാണ് മുകളില്‍.COVID-19 ന് പോസിറ്റീവ് പരീക്ഷിച്ചതിന് ശേഷം  മുള്ളറും ബെഞ്ചമിൻ പവാർഡും ഇല്ലാതെ ആയിരിക്കും മ്യൂണിക്ക് ഇന്നതെ മല്‍സരത്തിന് ഇറങ്ങാന്‍ പോകുന്നത്.അടുത്ത വാരാന്ത്യത്തിൽ ബോറുസിയ ഡോർട്മുണ്ടിനെതിരെ ഇരുവരും  ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു

Leave a comment