ബാഴ്സക്ക് ഇന്ന് അഗ്നിപരീക്ഷ
സേവിയയെ നേരിടാന്‍ ബാഴ്സലോണ.കോപ ഡെല്‍ റിയ സെമിഫൈനല്‍ ആദ്യ പാദത്തില്‍ രണ്ട് ഗോളുകള്‍ക്ക് സെവിയക്ക് നേരെ തോല്‍വി നേരിട്ട ബാഴ്സയുടെ ഇനി വരാന്‍ പോകുന്ന രണ്ട് മല്‍സരങ്ങളും സേവിയക്കെതിരെയാണ്.ഇന്ന് ലാലിഗ മല്‍സരത്തില്‍ ബാഴ്സ സെവിയയുടെ ഹോം സ്റ്റേഡിയം ആയ റാമോന്‍ സാഞ്ചസ് സ്റ്റേഡിയത്തിലേക്ക് പോകുമ്പോള്‍ ഈ വരുന്ന വ്യാഴാഴ്ച്ച കാമ്പ് ന്യൂയിലേക്ക് കോപ ഡെല്‍ റിയ രണ്ടാം പാദത്തിന് വേണ്ടി സെവിയയെ ബാഴ്സ ക്ഷണിക്കുന്നത് ആയിരിക്കും.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടേ മുക്കാലിന് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ലാലിഗയില്‍ മികച്ച ഫോം കാഴ്ച്ച വക്കുന്ന സേവിയ നിലവില്‍ നാലാം സ്ഥാനത്താണ്.കഴിഞ്ഞ മല്‍സരത്തില്‍ എല്‍ഷെയേ നേരിട്ടപ്പോലെ ബാഴ്സക്ക് ഈ മല്‍സരം അത്ര സാധൂകരിക്കാന്‍ ആകില്ല.ജയിച്ചാല്‍ സേവിയ മൂന്നാം സ്ഥാനത്തേക്ക് കയറുന്നതിനാല്‍ ഇരു ടീമുകളുടെ വീറുറ്റ പോരാട്ടം ഇന്ന് കാണാന്‍ ആകും.






































