സിറ്റിക്കാര് മണികെട്ടും ???
തുടര്‍ച്ചയായ 20 ആം വിജയം നേടുക എന്ന ഒരു ലക്ഷ്യം മുന്നില്‍ കണ്ട് തങ്ങളുടെ ഹോം സ്റ്റേഡിയമായ എത്തിഹാദിലേക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെ മാഞ്ചസ്റ്റര്‍ സിറ്റി ക്ഷണിക്കുന്നു. കഴിഞ്ഞ മല്‍സരത്തില്‍ ആഴ്സണലിനെ പരാജയപ്പെടുത്തി കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ എല്ലാ പ്രമുഘ ടീമുകളെയും തോല്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു.നിലവില്‍ പത്ത് പോയിന്‍റ് ലീഡുള്ള സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ കാര്യങ്ങള്‍ എല്ലാം എളുപ്പമായി കൊണ്ടിരിക്കുകയാണ്.
പരിക്ക് പറ്റി കുറെ കാലം പുറത്തിരുന്ന കെവിന്‍ ഡി ബ്രൂയ്ന ടീമിലേക്ക് തിരിച്ചെത്തി.ചാമ്പ്യന്‍സ് ലീഗില്‍ മോന്‍ഷന്‍ഗ്ലാഡ്ബാഷിനെതിരെ എവേ വിജയം എന്നിങ്ങനെ സിറ്റി ഇപ്പോള്‍ നില്‍ക്കുന്നത് ഒരു സ്വപ്ന ലോകത്തില്‍ ആണ്.അവരെ തിരിച്ച് ഭൂമിയില്‍ എത്തിക്കാന്‍ നാലാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിന് കഴിയട്ടെ എന്നായിരിക്കും ബാക്കിയുള്ള പ്രീമിയര്‍ ലീഗ് ടീമുകള്‍ ആഗ്രഹിക്കുന്നത്.






































