European Football Foot Ball Top News

എല്ലാ സീരി എ ടീമുകള്‍ക്കെതിരെയും ഗോള്‍ നേടി റൊണാള്‍ഡോ

February 23, 2021

എല്ലാ സീരി എ ടീമുകള്‍ക്കെതിരെയും ഗോള്‍ നേടി റൊണാള്‍ഡോ

ക്രോട്ടോണിനെതിരെയുള്ള മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെ റൊണാള്‍ഡോക്ക് മറ്റൊരു റിക്കോര്‍ഡ് കൂടി.എല്ലാ സീരി എ ടീമുകള്‍ക്കെതിരെയും ഗോള്‍ നേടി എന്ന റിക്കോര്‍ഡ് ആണ് റൊണാള്‍ഡോ നേടിയത്.സീരി എ യില്‍  വന്നതിന് ശേഷം ആകെ 70  ഗോളുകള്‍ നേടിയ അദ്ദേഹം തന്‍റെ മൂന്നാം സീസണാണ്  ഇറ്റലിയില്‍ ആസ്വദിക്കുന്നത്.

റയൽ മാഡ്രിഡിൽ നിന്ന് വന്നതിന് ശേഷം  സീരി  എയിൽ അദ്ദേഹം നേരിട്ട ടീമുകളിൽ, ചിവോ വെറോണക്കെതിരെ  മാത്രമാണ് റൊണാൾഡോക്ക് ഗോള്‍ നേടാന്‍ കഴിയാതെ പോയത്.2018-19 സീസണിന് ശേഷം പുറത്താക്കപ്പെട്ട ചിവോ ഇപ്പോൾ സീരി ബിയിലാണ്.നിലവില്‍ സീരി എ യില്‍ കിരീടത്തിന് വേണ്ടി ഏത് സീസണിലും കാണാത്ത പോരാട്ടം ആണ്.മിലാന്‍ ടീമുകള്‍ യുവന്‍റസിന് നല്ല വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.പിര്‍ലോക്കും യുവന്‍റസിനും ഈ സീസണില്‍ കിരീടം നിലനിര്‍ത്തുന്നതിന് പതിവിലും കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട്.

 

Leave a comment