ലക്ഷ്യം ഒന്നേയുള്ളൂ അത് റയല്‍ മാഡ്രിഡ് എന്നു വിനീഷ്യസ്
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വായ്പയില്‍ റയല്‍ വിടാനുള്ള സാധ്യത തള്ളിക്കളയുന്നതിനിടയിൽ “എന്നെന്നേക്കുമായി റയൽ മാഡ്രിഡിൽ തുടരാനുള്ള” ആഗ്രഹം വിനീഷ്യസ് ജൂനിയർ പ്രകടിപ്പിച്ചു.റയലിലെ തന്‍റെ കരിയര്‍ രണ്ടര വർഷം പിന്നിടുമ്പോൾ വിനീഷ്യസിന്‍റെ കഴിവ് തിരിച്ചറിയുന്നതിനായി മാഡ്രിഡ് അനുകൂലികൾ ഇപ്പോഴും കാത്തിരിക്കുകയാണ്.സിദാന്‍റെ ടീമില്‍ ഇടം നേടാന്‍ താരത്തിനു കഴിയുന്നുണ്ട് എങ്കിലും തന്‍റെ ലേബലിന് പോന്ന ഒരു പ്രകടനം ഇതുവരെ അദ്ദേഹത്തില്‍ നിന്നു ഉണ്ടായിട്ടില്ല.
ടീം വിടുന്നതിനെ കുറിച്ച് TNT സ്പോര്‍ട്ട്സ് ചോദിച്ചപ്പോള്‍ താന്‍ എല്ലായ്പ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റയൽ മാഡ്രിഡിൽ ആണ് എന്നു താരം വെളിപ്പെടുത്തി.തന്‍റെ കരിയര്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്നു പറഞ്ഞ അദ്ദേഹം തന്‍റെ കരിയറിന്റെ അവസാനം വരെ റയലില്‍ തുടരാന്‍ ശ്രമിക്കും എന്നും അദ്ദേഹം വെളിപ്പെടുത്തി.






































