റോണോയുടെ ഇരട്ട ഗോളില്‍ യുവന്‍റസ്
റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ യുവന്‍റസ് ക്രോട്ടോണിനെ എതിരിലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.വിജയത്തോടെ ഇറ്റാലിയന്‍ സീരി എ യില്‍ കിരീടത്തിന് വേണ്ടിയുള്ള മല്‍സരം കനക്കുക്കയാണെങ്കിലും സാധ്യത കൂടുതല്‍ മിലാന്‍ ടീമുകളും യുവന്‍റസും തമ്മില്‍ ഉള്ള ത്രികോണ മല്‍സരത്തിന് ആണ്.
നിലവില്‍ ഇന്‍റര്‍ മിലാന്‍ അന്ന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.അവസാന സ്ഥാനക്കാരായ ക്രോട്ടോണ്‍ ഇതുവരെ മൂന്നു വിജയങ്ങള്‍ മാത്രമാണ് ഈ സീസണില്‍ നേടിയിട്ടുള്ളത്.മല്‍സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ പല അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ യുവന്‍റസിന് ആയെങ്കിലും ആദ്യ ഗോള്‍ അക്കൌണ്ടില്‍ കേറിയത് 38 ആം മിനുട്ടില്‍ ആയിരുന്നു. സാന്ദ്റോയുടെ ക്രോസ് ഒരു ഹെഡറിലൂടെ റൊണാള്‍ഡോ വലയിലെത്തിച്ചു. ആദ്യ പകുതി തീരാന്‍ ഇരിക്കെ റാംസേ നല്‍കിയ മാറ്റൊരു ക്രോസ് വീണ്ടും വലയിലെത്തിച്ച റോണോ രണ്ടാം ഗോള്‍ നേടുകയും ചെയ്തു.66 ആം മിനുട്ടില്‍ വെസ്റ്റണ്‍ മക്കീനീ ഗോള്‍ നേടുകയും ചെയ്തതോടെ ക്രോട്ടോണ്‍ ഒരു പോരാട്ടവും കാഴ്ചവയ്ക്കാത്തെ അടിയറവ് പറയുകയായിരുന്നു.






































