European Football Foot Ball Top News

സ്റ്റര്‍ലിങ് ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി

February 22, 2021

സ്റ്റര്‍ലിങ് ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി

മൈക്കല്‍ അര്‍ട്ടേറ്റക്കും സിറ്റിയെ തടയാന്‍ ആയില്ല.ഞായറാഴ്ച ആഴ്സണലിൽ നടന്ന മത്സരത്തിൽ 1-0 ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റി 18 മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയം നേടി.കഴിഞ്ഞ ഡിസംബറില്‍ ആണ് സിറ്റി അവസാനമായി പരാജയപ്പെട്ടത്.സിറ്റിയെ പരീക്ഷിക്കാന്‍ ആഴ്സണലിന് കഴിഞ്ഞു എങ്കിലും അത് ഒരു ഗോള്‍ ആക്കി മാറ്റാന്‍ അവര്‍ നന്നേ പാടുപെട്ടു.

മല്‍സരം തുടങ്ങി 2 ആം മിനുട്ടില്‍ തന്നെ റിയാദ് മാഹ്റസ് നല്‍കിയ ക്രോസ് വലയിലെത്തിച്ച് റഹീം സ്റ്റര്‍ലിങ് സിറ്റിക്ക് ലീഡ് നേടി കൊടുത്തു.തുടക്കത്തില്‍ ഗോള്‍ വഴങ്ങിയത് താരങ്ങളെ ഏറെ സമ്മര്‍ദത്തില്‍ ആക്കി എന്നും എന്നാല്‍ അതിനു ശേഷമുള്ള ഇടവേളകളില്‍ ആഴ്സണല്‍ നന്നായി പ്രതികരിച്ചു എന്നും ആഴ്സണല്‍ കോച്ച് മൈക്കല്‍ അര്‍ട്ടേറ്റ പറഞ്ഞു.മല്‍സരം ജയിച്ചതില്‍ സന്തോഷമെന്ന് വെളിപ്പെടുത്തിയ പെപ് ആഴ്സണല്‍ തങ്ങളെ പലക്കുറി പരീക്ഷിച്ചു എന്നും മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment