വിജയവഴിയിലേക്ക് തിരിച്ചെത്തി യുണൈറ്റഡ്
ഇന്നലെ ന്യൂ കാസില്‍ യുണൈറ്റഡിനെതിരെ വിജയം നേടിയ യുണൈറ്റഡ് 25 കളികളിൽ നിന്ന് 49 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുകയറി.ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയം.
30 ആം മിനുട്ടില്‍ മാര്‍ക്കസ് റാശ്ഫോര്‍ഡ് നേടിയ ഗോളിലൂടെ യുണൈറ്റഡ് ലീഡ് നേടി.ആറ് മിനുട്ടുകള്‍ക്ക് ശേഷം ന്യൂ കാസില്‍ ഇതിന് മറുപടി നല്‍കി.സെയിന്‍റ് മാക്സിമിന്‍ ആണ് ന്യൂ കാസിലിന് വേണ്ടി ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ ഡാനിയേല്‍ ജയിംസ്,ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോളുകളിലൂടെ മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ യുണൈറ്റഡിന് ആയി.നിലവില്‍ സിറ്റിയുമായി പത്ത് പോയിന്‍റിന് പുറകില്‍ ആണ് യുണൈറ്റഡ്.കഴിഞ്ഞ തുടര്‍ച്ചയായ മല്‍സരങ്ങളില്‍ സമനില വഴങ്ങിയ യുണൈറ്റഡിന് ഈ ഒരു വിജയം അനിവാര്യം ആയിരുന്നു.ഇനി വരാനിരിക്കുന്ന ആഴ്ചകളില്‍ യുണൈറ്റഡിന് കരുത്തന്മാരായ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി,ലേയ്സ്റ്റര്‍ സിറ്റി എന്നിവരെ നേരിടാന്‍ ഉള്ളതാണ്.






































