European Football Foot Ball Top News

ബാഴ്സയുടെ ദുരന്തകഥ തുടരുന്നു

February 22, 2021

ബാഴ്സയുടെ ദുരന്തകഥ തുടരുന്നു

ലീഗ് ടേബളില്‍ പതിനാലാം സ്ഥാനത്തുള്ള കാഡിസിനോട് സമനിലയില്‍ പിരിഞ്ഞ് ബാഴ്സ. പിഎസ്ജിക്കെതിരെ പരാജയപ്പെട്ട ബാഴ്സലോണ കാഡിസിനെതിരെ ഒരു വിജയം നേടാനായാല്‍ അത് അവരുടെ സമ്മര്‍ദ്ദത്തിന്റെ അളവ് കുറക്കുമായിരുന്നു.എന്നാല്‍ ഇപ്പോള്‍ ബാഴ്സ ശരിക്കും  ഒരു പ്രതിസന്തി ഘട്ടത്തില്‍ ആണ്.

32 ആം മിനുട്ടില്‍ പെഡ്രിയെ വീഴ്ത്തിയത്തിന്‍റെ പേരില്‍ ലഭിച്ച പെനാല്‍ട്ടി മെസ്സി വലയിലെത്തിച്ചത്തോടെ ബാഴ്സ ലീഡ് നേടിയിരുന്നു.പലക്കുറി കാഡിസ് ഗോള്‍ മുഖത്ത് വെല്ലുവിളികള്‍ സൃഷ്ട്ടിക്കാന്‍ ബാഴ്സക്ക് കഴിഞ്ഞു എങ്കിലും മോശം ഫിനിഷിങ് ബാഴ്സയെ അലട്ടുന്നുണ്ട്.മല്‍സരം തീരാന്‍ ഇരിക്കെ ലെന്‍ഗ്ലറ്റ് വരുത്തിയ ഒരു അബദ്ധത്തിലൂടെ കാഡിസിന് പെനാല്‍ട്ടി ലഭിച്ചു.പെനാല്‍ട്ടി വലയിലെത്തിച്ച അലക്സ് ഫെര്‍ണാണ്ടസ് സ്കോര്‍ സമനിലയില്‍ എത്തിച്ചു.മല്‍സരത്തില്‍ ഉടനീളം ബാഴ്സയുടെ ആതിപത്യം ആയിരുന്നു എങ്കിലും അവരുടെ അറ്റാക്കിങ് തേര്‍ഡിലെ പരിമിതികള്‍ പരിഹരിച്ചിലെങ്കില്‍ കോമാനും സംഘവും ഇനിയുമേറെ വെള്ളം കുടിക്കേണ്ടതായി വരും.

Leave a comment