European Football Foot Ball Top News

ബാഴ്സ ഇന്ന് കാമ്പ് ന്യൂയില്‍ കാഡിസിനെ നേരിടും

February 21, 2021

ബാഴ്സ ഇന്ന് കാമ്പ് ന്യൂയില്‍ കാഡിസിനെ നേരിടും

പിഎസ്ജിക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബാഴ്സലോണ ഇന്ന് സ്പാനിഷ് ലാ ലിഗയില്‍ കാഡിസിനെ നേരിടും.ഇന്ന് വൈക്കീട്ട് ഇന്ത്യന്‍ സമയം ആറരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ബാഴ്സയുടെ ഹോം ഗ്രൌണ്ടായ കാമ്പ് ന്യൂയില്‍ ആണ് മല്‍സരം.

ലാലിഗയില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയ ബാഴ്സ ചാമ്പ്യന്‍സ് ലീഗ്,കോപ ഡെല്‍ റിയ മല്‍സരങ്ങളില്‍ ആദ്യ പാദത്തില്‍ തോല്‍വി നേരിട്ടിരിക്കുകയാണ്.ഈ  രണ്ട് ടൂര്‍ണമെന്റുകളിലും ഇനി ഒരു തിരിച്ചുവരവ് ബാഴ്സക്ക് ഉറപ്പിക്കാന്‍ ആകില്ല.അതിനാല്‍ ഈ സീസണില്‍ ലാലിഗ കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത് ഒരു  ട്രോഫി രഹിത സീസണ്‍ ആയിരിക്കും  ബാഴ്സക്ക്.അതിനാല്‍ ലാലിഗയില്‍ ആയിരിക്കും കോമാന്‍റെയും കൂട്ടരുടെയും ശ്രദ്ധ.പിഎസ്ജിക്കെതിരെ വളരെ മോശം പ്രകടനം കാഴ്ചവച്ച ബാഴ്സ ഏറെ പഴി കേട്ടിരുന്നു.പ്രായം പിന്നിട്ട താരങ്ങളെ അണിനിര്‍ത്തുന്നത് ആണ് ബാഴ്സയുടെ പിഴവുകള്‍ക്ക് കാരണം എന്നാണ് പലരുടേയും അഭിപ്രായം.ഇന്നതെ മല്‍സരത്തില്‍ കോമാന്‍ അതില്‍ നിന്നും എന്തു മാറ്റം ആണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്നു കണ്ടറിയണം.

Leave a comment