വിജയവഴിയില്‍ തിരിച്ചെത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
കഴിഞ്ഞ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്നതെ ന്യൂകാസിലിനെ എതിരായ മത്സരത്തിൽ ഒരു വിജയം അനിവാര്യമാണ്. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട് ആയ ഓൾഡ് ട്രാഫോർഡില്‍ വച്ച് ഇന്ന് രാത്രി ഇന്ത്യന്‍ സമയം 12:30 ക്ക് ആണ് മത്സരം നടക്കാൻ പോകുന്നത്.ചിരവൈരികള്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിയുമായി 10 പോയിന്റിന്റെ വിത്യാസം ആണ് യുണൈറ്റഡിന് നിലവില്‍ ഉള്ളത്.
ഈ ആഴ്ച്ച യൂറോപ്പ ലീഗില്‍ സ്പാനിഷ് ക്ലബ് റിയല്‍ സൊസിദാദിനെ എതിരിലാത്ത നാലു ഗോളിന് പരാജയപ്പെടുത്തിയ യുണൈറ്റഡ് വളരെ ആത്മവിശ്വാസത്തോടെ ആയിരിക്കും ഇന്ന് ന്യൂ കാസിലിനെതിരെ ഇറങ്ങാന്‍ പോകുന്നത്.പതിനേഴാം സ്ഥാനത്തുള്ള ന്യൂ കാസില്‍ എങ്ങനെയും റിലഗേഷന്‍ സോണ്‍ എന്ന വെല്ലുവിളി മറികടക്കാനാണ് ശ്രമിക്കുന്നത്.






































