ആസ്റ്റണ്‍ വില്ലക്കെതിരെ ലെസ്റ്റര്‍ സിറ്റി
പ്രീമിയർ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റി ആസ്റ്റൻ വില്ലയെ ഇന്ന് ഇന്ത്യൻ സമയം 7 35 ന് നേരിടും. ആസ്റ്റന്‍ വില്ല ഹോം ഗ്രൗണ്ട് ആയ വില്ല പാർക്കിൽ വച്ചാണ് മത്സരം നടക്കാൻ പോകുന്നത്.പ്രീമിയർ ലീഗ് കിരീടം ലക്ഷ്യം വെച്ചുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ യാത്രയിൽ വെല്ലുവിളികൾ സൃഷ്ടിക്കുകയാണ് ലെസ്റ്റർ സിറ്റിയുടെ ലക്ഷ്യം.ഇരുവരും തമ്മിൽ 10 പോയിന്‍റിന്‍റെ വ്യത്യാസമാണ് ഉള്ളത്.ഇന്ന് ഒരു വിജയം നേടാനായാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നുകൊണ്ട് കൊണ്ട് ലെസ്റ്റർ സിറ്റിക്ക് രണ്ടാംസ്ഥാനത്തേക്ക് കയറാന്‍ കഴിഞ്ഞേക്കും.
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ചാമ്പ്യന്മാരായ ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ച് ലെസ്റ്റർ സിറ്റി വർധിച്ച ആത്മവിശ്വാസത്തിലാണ് ആണ് ഇപ്പോള്‍.ഈ സീസണിൽ ഇതിനു മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോൾ അന്ന് എതിരില്ലാത്ത ഒരു ഗോൾ വിജയം ആസ്റ്റണ്‍ വില്ല നേടിയിരുന്നു.






































