European Football Foot Ball Top News

ടോട്ടൻഹാമിനു പ്രതിരോധം സൃഷ്ടിക്കാൻ വെസ്റ്റ് ഹാം

February 21, 2021

ടോട്ടൻഹാമിനു പ്രതിരോധം സൃഷ്ടിക്കാൻ വെസ്റ്റ് ഹാം

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിക്കൊണ്ട് നിലവിൽ പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പര്‍സ്  ഇന്ന് വെസ്റ്റ് ഹാമിനെതിരെ  പൊരുതാന്‍ ഇറങ്ങുന്നു.പ്രീമിയർ ലീഗ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്താനുള്ളതിനാല്‍ ടോട്ടൻഹാം മാനേജർ ജോസ്  മോറിഞ്ഞോ ഏറെ സമ്മര്‍ദത്തില്‍ ആണ്.

പോയിൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിന് ഇന്നൊരു വിജയം നേടാനായാല്‍  ചെല്‍സിയെ മറികടന്ന് ആദ്യ  നാല് സ്ഥാനങ്ങളില്‍ എത്താന്‍ സഹായിച്ചേക്കും. ഈ സീസണിൽ  ഇതിനു മുന്നേ ഏറ്റുമുട്ടിയപ്പോൾ അന്ന് ഇരു ടീമുകളും മൂന്ന് ഗോളുകൾ നേടി കൊണ്ടുള്ള സമനിലയായിരുന്നു ഫലം.ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്ക് വെസ്റ്റ് ഹാമിന്‍റെ ഹോം ഗ്രൗണ്ട് ആയ ലണ്ടൻ സ്റ്റേഡിയത്തിൽ വച്ചാണ് മല്‍സരം  നടക്കാന്‍ പോകുന്നത്.

Leave a comment