അത്ലറ്റിക്കോ മാഡ്രിഡിന് തോല്‍വി
അത്ലറ്റിക്കോ മാഡ്രിഡിന് കാര്യങ്ങള്‍ ദുഷ്കരം ആവുകയാണ്.ഇന്നലത്തെ മല്‍സരത്തില്‍ ലേവാന്തേ എതിരിലാത്ത രണ്ടു ഗോളിന് അത്ലറ്റിക്കൊയെ പരാജയപ്പെടുത്തി.ലീഗില്‍ അവരുടെ രണ്ടാമത്തെ തോല്‍വിയാണ് ഇത്.തോല്‍വിയോടെ സ്പാനിഷ് ലീഗ് അത്ലറ്റിക്കോ മാഡ്രിഡ് ഉറപ്പായും നേടുമെന്ന വാദങ്ങളുടെ ശക്തിക്ക് മൂര്‍ച്ച കുറയുകയാണ്.നിലവില്‍ റയലും അത്ലറ്റിക്കൊയും മൂന്നു പോയിന്‍റുകളുടെ വിത്യാസം മാത്രം ആണ് ഉള്ളത്.
അത്ലറ്റിക്കോ ഡിഫന്‍റര്‍ മരിയോ ഹെര്‍മോസോ നേടിയ ഓണ്‍ ഗോളിലൂടെ ഒരു ഗോളിന് പുറകില്‍ ആയ അത്ലറ്റിക്കോ സമനില നേടുന്നതിന് ഏറെ പ്രയ്ത്നിച്ചു.എന്നാല്‍ ഉറച്ച ഡിഫന്‍സോടെ അവരെ എതിരിട്ട ലേവാന്തേയുടെ ശ്രമങ്ങള്‍ക്ക് ഫലം കാണുകയായിരുന്നു. മല്‍സരം തീരാന്‍ ഇരിക്കെ അത്ലറ്റിക്കോ ഗോള്‍ കീപ്പര്‍ ഒബ്ലാക്ക് ടീമിനെ സഹായിക്കുന്നതിന് മുന്നില്‍ കയറിയത് ലേവാന്തേക്ക് മറ്റൊരു അവസരം സൃഷ്ട്ടിച്ചു.അവസരം മുതലാക്കിയ ജോര്‍ഗ് ഡേ ഫ്രൂട്ടോസ് സ്കോര്‍ ബോര്‍ഡില്‍ ഇടം നേടുകയും ചെയ്തു.






































