European Football Foot Ball Top News

ചെല്‍സിയെ കൂട്ടിലാക്കി സതാംട്ടന്‍

February 21, 2021

ചെല്‍സിയെ കൂട്ടിലാക്കി സതാംട്ടന്‍

ടൂഷലിന് കീഴില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടി കുതിക്കുന്ന ചെല്‍സിക്ക് കടിഞ്ഞാണിട്ട് സതാംട്ടന്‍ എഫ്‌സി.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയ മല്‍സരത്തില്‍ ഇരു ടീമുകളും ഓരോ പോയിന്‍റ് നേടി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ടൂഷലിന് കീഴില്‍ നാലാം സ്ഥാനത്തേക്ക് എത്തിയ ചെല്‍സിക്ക് നിലവില്‍ സമ്മര്‍ദം കുറവ് ആണ്.കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിരത പുലര്‍ത്തുന്ന രണ്ടേ ടീമുകള്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ആണ്.

ലിവര്‍പൂളില്‍ നിന്നും ലോണില്‍ എത്തിയ ടാകുമി മിനാമിനോ 33 ആം മിനുട്ടില്‍   നേടിയ ഗോളിലൂടെ ലീഡ് നേടിയ സതാംട്ടന്‍ ആദ്യ പകുതിയില്‍ റഫറി വിസില്‍ അടിക്കുമ്പോള്‍ ഏറെ വിജയപ്രതീക്ഷകളോടെ ആയിരുന്നു പിച്ച് വിട്ടത്.മല്‍സരത്തിന്റെ 54 ആം മിനുട്ടില്‍ മേസണ്‍ മൌണ്ടിന് ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചതോടെ സ്കോര്‍ സമനിലയില്‍ എത്തി.  നിലവില്‍ നാലാം സ്ഥാനത്ത് ആണെങ്കിലും ഈ ഒരു ഫോം തുടരാന്‍ ചെല്‍സിക്ക് ആയാല്‍ ലീഗില്‍ രണ്ടാം സ്ഥാനം വരെ എത്താനുള്ള സാധ്യത വളരെ വലുതാണ്.

Leave a comment