ഐപിഎല്‍ 2021 ഓക്ഷന്: മോറിസും മാക്സ്വെല്ലും വിപണിയില്‍ വില കൂടിയ താരങ്ങള്‍
ഐപിഎല്‍ 2021 ഓക്ഷന് ഇന്നലെ ചെന്നൈയില്‍ നടന്നപ്പോള്‍ എല്ലാ എട്ട് ടീമുകളും തങ്ങളുടെ ടീം കാമ്പിലേക്ക് പുത്തന്‍ താരങ്ങളെ എത്തിക്കാന്‍ ശ്രമിച്ചു.ദക്ഷിണാഫ്രിക്കന്‍ താരമായ ക്രിസ് മോറിസ് ആയിരുന്നു ലേലത്തില്‍ ഏറ്റവും കൂടുതല്‍ വിലക്ക് വിറ്റ് പോയ താരം.മോറിസിനെ 16.25 കോടി ഇന്ത്യന്‍ രൂപ നല്കി കൂടെകൂട്ടാന്‍ തീരുമാനിച്ചത് രാജസ്ഥാന് റോയല്‍സ് ആയിരുന്നു.
ലേലത്തില്‍ ഏറ്റവും കൂടുതല്‍ ടീമുകളുടെ ശ്രദ്ധയാകര്‍ഷിച്ച മറ്റ് താരങ്ങള്‍ ഗ്ലെന്‍ മാക്സ്വെല് (ആര് സി ബി – 14.25 കോടി ),മൊയീന്‍ അലി(സി എസ് ക്കെ – 7 കോടി ),കൈല്‍ ജൈമിസന്(ആര് സി ബി – 15 കോടി ),ജൈ റിച്ചാര്ഡ്സണ്(പഞ്ചാബ് കിംഗ്സ് – 14 കോടി ),കൃഷ്ണപ്പ ഗൌതം (സി എസ് ക്കെ – 9.25 കോടി ) എന്നിവരൊക്കെ ആണ്.ഓസീസ് താരമായ സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപ നല്കി ഡല്‍ഹി കാപിട്ടല്‍സ് കൂടെ കൂട്ടി.






































