കോപ്പ അമേരിക്ക: ബൊളീവിയയെ പെറു തോൽപ്പിച്ചു
ബ്രസീൽ: കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ബൊളീവിയയെ പെറു തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പെറു ബൊളീവിയയെ തോൽപ്പിച്ചത്. ഇരു ടീമുകളുടെയും രണ്ടാം മത്സരമാണ് ഇന്ന് നടന്നത്. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് പെറു ആയിരുന്നു. ഇരുപത്തിയെട്ടാം മിനിറ്റിൽ അവർക്ക് ലഭിച്ച പെനാൽറ്റി മാഴ്‌സെലോ മാർട്ടിൻസ് ഗോളാക്കി മാറ്ററുകയായിരുന്നു. ബൊളീവിയ ലീഡ് നേടി മുന്നേറവേ ഒന്നാം പകുതിയുടെ അവസാന മിനിറ്റിൽ പെറു ആദ്യ ഗോൾ നേടി മത്സരം സമനിലയിൽ എത്തിച്ചു. പാലോ ഗരേരോ ആണ് ആദ്യ ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ അമ്പത്തിയഞ്ചാം മിനിറ്റിൽ ജെഫേഴ്സണിലൂടെ പെറു രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. പിന്നീട് ബൊളീവിയ മോശം കളിയാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ മികച്ച നിന്ന അവർക്ക് രണ്ടാം പകുതിയിൽ താളം കണ്ടെത്താൻ സാധിച്ചില്ല. തൊണ്ണൂറ്റിയാറാം മിനിറ്റിൽ പെറു എഡിസണിലൂടെ മൂന്നാം ഗോൾ നേടി.
ആദ്യ മത്സരത്തിൽ പെറു വെനിസ്വേല മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ബൊളീവിയ ആദ്യ മത്സരത്തിൽ ബ്രസീലിനോട് തോറ്റിരുന്നു. ജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി.






































