European Football Foot Ball Top News

ബാഴ്സയുടെ കഥ കഴിച്ച് പിഎസ്ജി,എംബാപെക്ക് ഹാട്രിക്ക്

February 17, 2021

ബാഴ്സയുടെ കഥ കഴിച്ച് പിഎസ്ജി,എംബാപെക്ക് ഹാട്രിക്ക്

ബാഴ്സലോണ പിഎസ്ജി മല്‍സരത്തില്‍ കോമാനും സംഘവും പേടിച്ചത് തന്നെ നടന്നിരിക്കുന്നു. പിഎസ്ജി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബാഴ്സയെ സ്വന്തം ഹോം ആയ കാമ്പ് ന്യൂയില്‍ പരാജയപ്പെടുത്തിയിരിക്കുന്നു.എന്തൊക്കെ നടന്നാലും സ്വന്തം തട്ടകത്തില്‍ മല്‍സരം ജയിക്കാറുള്ള ബാഴ്സക്ക് ഇത്തവണ അക്കാര്യത്തിലും അടി പറ്റി.

മാനേക്കാള്‍ എത്രയോ വിപുലമായതാണ് തന്‍റെ ടാക്റ്റിക്സ് എന്നു പൊചെട്ടിനോ തെളിയിക്കുകയായിരുന്നു.മല്‍സരത്തില്‍ ഹാട്രിക്ക് നേടി കൊണ്ട് എംബാപേ ഹൈലൈറ്റ് നേടി എങ്കിലും മാര്‍ക്കോ വെറാട്ടി,മോയിസ് കീന്‍ എന്നിവരുടെ പ്രയത്നത്തിന്‍റെ ഫലമാണ് എംബാപേ കൊയ്തത്.ആദ്യ ഗോള്‍  പെനാല്‍ട്ടിയിലൂടെ നേടി എങ്കിലും അഞ്ചു മിനുട്ടിനുളില്‍ തിരിച്ചടിച്ച് എംബാപേ പിസ്ജിക്ക് തിരിച്ചുവരവിന് അവസരം നല്‍കി.പിന്നീട് കൃത്യമായ ഇടവേളകളില്‍ ഗോള്‍ കണ്ടെത്താന്‍ പിഎസ്ജിക്ക് സാധിക്കുകയും ചെയ്തു. സ്കോര്‍ലൈന്‍ 4-1 ആണെങ്കിലും  ഏത് മേഘലകളിലും പിഎസ്ജിയുടെ അടുത്ത് എത്താനുള്ള ഒരു പ്രകടനവും ബാഴ്സ കാണിച്ചില്ല എന്നതും വിഷമകരം തന്നെ.ഭാഗ്യം തുണച്ചത് മൂലം ആണ് പിഎസ്ജിയുടെ സ്കോര്‍  4ഇല്‍ ഒതുങ്ങിയത്.രണ്ടാം പാദം 11 മാര്‍ച്ചിന് പാര്‍ക്ക് ഡേ പ്രിന്‍സസില്‍ വച്ച് നടക്കും.

Leave a comment