European Football Foot Ball Top News

ജർമ്മൻ ഭാഷയിലേ ടൂഷലിന്‍റെ ശകാരം തന്നെ സഹായിച്ചു എന്നു വെര്‍ണര്‍

February 16, 2021

ജർമ്മൻ ഭാഷയിലേ ടൂഷലിന്‍റെ ശകാരം തന്നെ സഹായിച്ചു എന്നു വെര്‍ണര്‍

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തോമസ് ടൂഷലിന്‍റെ വരവ് തനിക്ക് ഏറെ ഗുണം ചെയ്തു എന്നാണ്  ചെല്‍സി ഫോര്‍വേഡ് ടിമോ വെര്‍ണര്‍ പറയുന്നത്.ടൂഷല്‍ തനിക്ക് നേരെ ജര്‍മന്‍ ഭാഷയില്‍ ചീത്ത പറയുന്നത്  തന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായം ആണ് എന്നും താരം വെളിപ്പെടുത്തി.

ഇന്നലത്തെ മല്‍സരത്തില്‍ ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടാനും അതുപോലെ മറ്റൊരു ഗോളില്‍ നിര്‍ണായക പങ്കും വഹിച്ച വെര്‍ണര്‍ ആദ്യമായാണ് ചെല്‍സിയില്‍ ഇത്രക്ക് മികച്ച ഫോമില്‍ കളിക്കുന്നത്.അതിന്‍റെ ക്രെഡിറ്റ് ടൂഷലിന് തന്നെയാണ് എന്നു മല്‍സരത്തിന് ശേഷം പണ്ഡിറ്റുകളും പറഞ്ഞിരുന്നു. “കഴിഞ്ഞ ആഴ്ചകളില്‍ നാലാം സ്ഥാനം നേടുക എന്നത് ഞങ്ങള്‍ക്ക് അസാധ്യം എന്നാണ് കരുതിയത്.എന്നാല്‍ ഞങ്ങള്‍ അവിടെ എത്തിയിരിക്കുന്നു.ടൂഷല്‍ ഞങ്ങളെ തിരികെ ട്രാക്കില്‍ എത്തിച്ചിരിക്കുന്നു “വെര്‍ണര്‍ ബി‌ബി‌സി സ്പോര്‍ട്ട്സിനോട് പറഞ്ഞു.

Leave a comment