ചെല്‍സി ഓണ്‍ ട്രാക്ക് !!!!!!!!!!!
ചെല്‍സി തങ്ങളുടെ കോച്ച് ടൂഷലിന് കീഴില്‍ തുടര്‍ച്ചയായ നാലാം വിജയം നേടി.ന്യൂ കാസിലിനെ എതിരിലാത്ത രണ്ടു ഗോളിന് ആണ് ചെല്‍സി പരാജയപ്പെടുത്തിയത്.ഇതോടെ ചെല്‍സി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. ചെല്‍സിയുടെയും വെസ്റ്റ് ഹാമിന്റെയും പോയിന്‍റ് പട്ടികയിലെ മുന്നേറ്റം മൂലം ലിവര്‍പ്പൂള്‍ ആറാം സ്ഥാനത്തേക്ക് വലിച്ചിഴക്കപ്പെട്ടു.
ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത് ഫ്രഞ്ച് താരം ഒലിവര്‍ ജീറൂഡും ടിമോ വെര്‍ണറും ആണ്.ആദ്യ പകുതിയില്‍ തന്നെ ഇരു ഗോളുകളും അക്കൌണ്ടില്‍ കേറിയതോടെ വളരെ എളുപ്പത്തില്‍ ലഭിച്ച മൂന്നു പോയിന്‍റാണ് ചെല്‍സിക്കിത്.ലംപാര്‍ഡിന് കീഴില്‍ ഏറെ പഴി കേട്ട വെര്‍ണര്‍ ചെല്‍സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ക്രെഡിറ്റും ടൂഷലിന് ലഭിച്ചേക്കും.






































