സിറ്റിക്ക് കാര്യങ്ങള്‍ അത്ര എളുപ്പം ആകില്ല എന്നു ഒലെ
പ്രീമിയർ ലീഗ് കിരീടവുമായി മാഞ്ചസ്റ്റർ സിറ്റിയെ കടന്നു കളയാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കില്ലെന്ന് ഒലെ ഗുന്നാർ സോൾസ്ജെയർ.വെസ്റ്റ് ബ്രോമിനൊപ്പം റെഡ് ഡെവിൾസ് 1-1 സമനിലയിൽ പിരിഞ്ഞതിന് ശേഷം സിറ്റിയുമായുള്ള യുണൈറ്റഡിന്റെ പോയിന്റ് വിത്യാസം ഏഴായി.
മല്‍സരശേഷം മാധ്യമങ്ങളെ കണ്ട ഒലെ ടൈറ്റില്‍ റെസിനെ കുറിച്ചുള്ള സംസാരം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും അതിനു ഇപ്പോള്‍ സമയം ആയിട്ടില്ല എന്നും പറഞ്ഞു.ഇപ്പോഴത്തെ നിലയില്‍ എത്താന്‍ താനും താരങ്ങളും ഏറെ കഷ്ട്ടപ്പെട്ടിട്ടുണ്ട് എന്നും ഒലെ കൂട്ടിച്ചേര്‍ത്തു.ഒന്നോ രണ്ടോ വിജയം മതി തങ്ങള്‍ക്ക് ട്രാക്കില്‍ ആവാന്‍ എന്നു പറഞ്ഞ ഒലെ അടുത്ത മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയെ ഏറ്റുമുട്ടാന്‍ തങ്ങള്‍ തയ്യാറാണ് എന്നും പറഞ്ഞു.അടുത്ത മാസം മാര്‍ച്ച് ആറിന് സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ വച്ചാണ് അടുത്ത മാഞ്ചസ്റ്റര്‍ ഡെര്‍ബി അരഞ്ഞേറുക.






































