European Football Foot Ball Top News

കോമാന്‍റെ പ്രവര്‍ത്തിയില്‍ പിയാനിക്കിന് നിരാശ

February 15, 2021

കോമാന്‍റെ പ്രവര്‍ത്തിയില്‍ പിയാനിക്കിന് നിരാശ

എന്തുകൊണ്ടാണ് താൻ ബാഴ്‌സലോണയിൽ കൂടുതൽ കളിക്കാത്തതെന്ന് മാനേജർ റൊണാൾഡ് കോമാൻ തന്നോട് പറഞ്ഞിട്ടില്ലെന്ന് മിറാലെം പിയാനിക്ക്.ബാഴ്‌സലോണയ്‌ക്കായി വെറും അഞ്ച് ലീഗ്  ഗെയിമുകളിൾ മാത്രമാണ് അദ്ദേഹം ആദ്യ ടീമില്‍ ഇടം നേടിയത്.ബാഴ്സലോണയില്‍ കോമാന് മിഡ് ഫീല്‍ഡ് റോളില്‍ കളിപ്പിക്കാന്‍ പലവിധ ഓപ്ഷനുകള്‍ ഉള്ളത്  പിയാനിക്കിനെ തഴയാനുള്ള ഒരു കാരണം ആണ്.

താന്‍ പല മാനേജര്‍മാരുടെ കീഴില്‍ വിവിധ ക്ലബുകളില്‍ കളിച്ചിട്ടുണ്ട് എന്നും എന്നാല്‍ തനിക്ക് ഇത്തരത്തില്‍ ഉള്ള അനുഭവം എവിടെ നിന്നും ലഭിച്ചിട്ടില്ല എന്നും പിയാനിക്ക് വെളിപ്പെടുത്തി.തനിക്ക്  കളിക്കാനുള്ള സമയം ലഭിക്കാത്തതിന്റെ കൃത്യമായ കാരണങ്ങൾ അറിയാത്തത് വളരെ വിഷമിപ്പിക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അവരുടെ തീരുമാനം എന്തു തന്നെ ആണെങ്കിലും താന്‍ കഠിനപ്രയത്നം തുടരും എന്നു പറഞ്ഞുകൊണ്ടു  പിയാനിക്ക് അഭിമുഘം അവസാനിപ്പിച്ചു.

 

Leave a comment