യുണൈറ്റഡിന് തുടര്‍ച്ചയായ സമനില
വെസ്റ്റ് ബ്രോമിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പോയിന്റില്‍ തൃപ്തിപ്പെടേണ്ടി വന്നു.ബ്രോം താരമായ ഡിയാഗ്നെ 2 ആം മിനുട്ടില്‍ നേടിയ ഗോളിന് ബദലായി യുണൈറ്റഡ് 44 ആം മിനുട്ടിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ മറുപടി നല്കി. വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയെകിലും നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഏഴു പോയിന്റിന് പുറകില്‍ ആണ് യുണൈറ്റഡ്,സിറ്റി യുണൈറ്റഡിനേക്കാള്‍ ഒരു മല്‍സരം കുറവേ കളിച്ചിട്ടുള്ളൂ.
തങ്ങള്‍ ഇപ്പോള്‍ ടൈറ്റില്‍ റെസിനെ കുറിച്ച് ചിന്തിക്കുന്നില എന്നും തന്റെ താരങ്ങള്‍ ഇതുവരേ കാഴ്ച്ചവച്ച പോരാട്ടവീര്യം ആണ് ടീമിനെ ഈ നിലയില്‍ എത്തിച്ചതെന്നും ഒലെ വ്യക്തമാക്കി. യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍ സിറ്റിയേ വെല്ലുവിളിക്കാന്‍ പോന്ന കരുത്ത് ഇപ്പോഴും യുണൈറ്റഡിന് ഉണ്ട് എന്നും ഇനിയുള്ള മല്‍സരങ്ങളില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ യുണൈറ്റഡിനെ തിരികെ ട്രാക്കില്‍ എത്തിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.






































