പിക്വെക്കു വല്ല ബാനും ലഭിച്ചാല്‍ അത് ബാധിക്കാന്‍ പോകുന്നത് തന്നെ എന്നു കോമാന്
ഈ മാസം ആദ്യം, ലാ ലിഗയിലെ ഭൂരിഭാഗം മാച്ച് ഓഫീസർമാരും മാഡ്രിഡ് ആസ്ഥാനമായുള്ള ക്ലബ്ബുകളോട് ഏറെ പ്രിയം പിച്ചില്‍ കാണിക്കാറുണ്ട് എന്നും അവര്‍ക്ക് അനുകൂലമായി പല തീരുമാനങ്ങളും റഫറിമാര്‍ നടത്താറുണ്ട് എന്നും പിക്വെ പറഞ്ഞിരുന്നു.റഫറിമാരോട് നിഷ്പക്ഷമായി ബഹുമാനം കാണിക്കണം എന്ന നിയമം പിക്വെ തെറ്റിച്ചോ എന്നും റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പരിശോധിക്കും എന്നു വാര്‍ത്തകള്‍ വന്നിരുന്നു.
” പിക്വെക്കു സിസ്റ്റതിനെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവുമുണ്ട് എന്നാല്‍ താരം എന്തെങ്കിലും പറയുകയാണെങ്കില്‍ അത് കുറച്ചു ബഹുമാനത്തോട് കൂടി പറയാം ആയിരുന്നു എന്നും അവര്‍ക്ക് തങ്ങളെ എങ്ങനെ വേണമെങ്കിലും ബുദ്ധിമുട്ടിക്കാന്‍ കഴിയും.പിക്വെക്കു വല്ല ബാനും ലഭിച്ചാല്‍ അത് തന്നെ ഏറെ ബാധിക്കും”എന്നും കോമാന് പത്ര സമ്മേളനത്തില്‍ പറഞ്ഞു.






































