ക്ലോപ്പും പെപ്പും വളരെ ഭാഗ്യവാന്മാര്‍ എന്നു മോറിഞ്ഞോ
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് സിറ്റിക്കെതിരെ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്ന ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിന് സിറ്റിയുടെ ഭാഗ്യം ഇല്ല എന്നു മാനേജര്‍ ജോസ് മോറിഞ്ഞോ. ടോട്ടൻഹാം സാമ്പത്തികമായി മാഞ്ചസ്റ്റർ സിറ്റിയേക്കാൾ വളരെ ദുര്‍ബലര്‍ ആണ് എന്നാണ് മോറിഞ്ഞോ ഉദ്ദേശിച്ചത്.
ക്ലോപ്പും പെപ്പും വളരെ മികച്ച മാനേജര്‍മാര്‍ ആണ് എന്നും എന്നാല്‍ അവരുടെപിന്നില്‍ എത്ര പണം മുടക്കാനും കെല്‍പ്പുള്ള മാനേജ്മെന്‍റ് ഉള്ളപ്പോള്‍ കാര്യങ്ങള്‍ അവര്‍ക്ക് വളരെ എളുപ്പം ആകുന്നു.എന്നാല്‍ താന്‍ ഇവിടെ എത്തിയപ്പോള്‍ തന്നെ സ്പര്‍സ് മാനേജ്മെന്‍റ് പറഞ്ഞ ആദ്യ കാര്യം തന്നെ തങ്ങളുടെ ബഡ്ജെറ്റ് പരിമിതം ആണെന്നാണ്.എന്നാലും അവര്‍ തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിവതും ശ്രമിക്കുന്നുണ്ട് എന്നും മോറിഞ്ഞോ വ്യക്തമാക്കി.






































