അടുത്ത സീസണ്‍ മുതല്‍ മാർക്കോ പെസായുവോള ബെംഗളൂരുവിന്റെ മാനേജര്‍
2023-24 സീസണിന്റെ അവസാനം വരെ ക്ലബ്ബിൽ മൂന്ന് വർഷത്തെ അടിസ്ഥാനമാക്കിയുള്ള കരാറില്‍ പുതിയ ഹെഡ് കോച്ചായി മാർക്കോ പെസായുവോള ബാംഗ്ലൂര്‍ എഫ്സിയില്‍ എത്തും.ഈ ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ചതിന് ശേഷം അദ്ദേഹം അധികാരമേറ്റെടുക്കും.അതിനാൽ പുതിയ മാനേജരുടെ ആദ്യ ജോലി ഏപ്രിൽ 14 ന് നടക്കാനിരിക്കുന്ന എഎഫ്‌സി കപ്പ് പ്രാഥമിക ഘട്ടത്തില്‍ ബെംഗളൂരുവിനെ തയ്യാറാക്കുക എന്നതാണ്.
ഇതുവരെയുള്ള ഐഎസ്എല്‍ കാമ്പെയിനില്‍ വളരെ മോശം സീസണ്‍ ആയിരുന്നു ബാംഗളൂരിന് ഇക്കുറി.നിലവിലെ മാനേജര്‍ മൂസക്ക് കീഴിലെ ബെംഗളൂരുവിന്റെ പ്രകടനം അത്ര മികച്ചത് അല്ല.മുന്‍ മാനേജര്‍ കാര്‍ള്‍സ് ക്വാഡേറ്റ് ക്ലബിന്‍റെ ഫൂട്ബോളിങ് ഫിലോസഫിയില്‍ നിന്നും അദ്ദേഹം അകന്നുപോയതായി മാനേജ്‌മെന്റ് വിശ്വസിച്ചതിനാൽ അദ്ദേഹത്തിനെ സീസണിന്‍റെ പകുതിക്ക് വച്ച് ഫയര്‍ ചെയ്തിരുന്നു.






































