ഫോഡനില്‍ ശ്രദ്ധയര്‍പ്പിച്ച് റൂണി
ഫിൽ ഫോഡന് തന്റെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തണമെങ്കില്‍ അദ്ദേഹം ഇതുവരെ ചെയ്തത് മുറ തെറ്റാതെ വീണ്ടും ചെയ്യുക എന്ന ഉപദേശവുമായി മുന്‍ യുണൈറ്റഡ് താരം വെയ്ന്‍ റൂണി.മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഈ സീസണിൽ ലിവര്‍പൂളിനെതിരെ കാഴ്ച്ച വച്ച പ്രകടനം ഏറെ ഹെഡ് ലൈനുകള്‍ സൃഷ്ട്ടിച്ചിരുന്നു.
“ഈ സീസണിലെ മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം. ഗ്വാർഡിയോള അദ്ദേഹത്തെ നന്നായി കൈകാര്യം ചെയ്തു.ഞാൻ അദ്ദേഹത്തോട് രണ്ടുതവണ സംസാരിച്ചു, അവൻ വളരെ ബുദ്ധിയുള്ള ഒരു ഫൂട്ബാള്‍ താരം ആണ്.ഫോഡനെ പോലെ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച മറ്റൊരു താരം ആണ് ജാക്ക് ഗ്രീലിഷ്. ഗ്രീലിഷിന് ദേശീയ ടീമിലേക്ക് വ്യത്യസ്ഥമായ പലതും കൊണ്ടുവരാന്‍ സാധിയ്ക്കും.” റൂണി മാധ്യമങ്ങളോട് പപറഞ്ഞു.






































