European Football Foot Ball Top News

ബാഴ്സയെ മണിച്ചിത്രത്താഴിട്ട് പൂട്ടി സേവിയ

February 11, 2021

ബാഴ്സയെ മണിച്ചിത്രത്താഴിട്ട് പൂട്ടി സേവിയ

കോപ്പ ഡെൽ റേ സെമി ഫൈനൽ ഫസ്റ്റ് ലെഗിൽ സെവില്ല ഡിഫെൻഡർ ആയ ജൂള്‍സ് കൌണ്ടേ,മുന്‍ ബാഴ്സ താരമായ ഇവാന്‍ റാകിട്ടിച്ച് എന്നിവര്‍ നേടിയ ഗോളിന്റെ പിന്‍ബലത്തില്‍   ആദ്യ ലെഗില്‍ 2-0 എന്ന സ്കോര്‍ലൈനില്‍ സേവിയ ബാഴ്സയെ പരാജയപ്പെടുത്തി.

ഏറെ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ബാഴ്സക്കായി എന്നും തങ്ങള്‍ പരാജയപ്പെട്ടു എന്നു വിശ്വസിക്കാന്‍ തനിക്ക്  പറ്റുന്നില്ല എന്നു കോമാന്‍ മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജോര്‍ഡി ആല്‍ബയെ ഫൌള്‍ ചെയ്തത് മൂലം ലഭിക്കേണ്ട പെനാല്‍ട്ടി വെറും ഫ്രീകിക്ക് തന്ന റഫറിയോടുള്ള അമര്‍ഷവും അദ്ദേഹം  മാധ്യമങ്ങളോട് പങ്കുവച്ചു.കോപ ഡെല്‍ റിയ സെമി ഫൈനലിന്‍റെ രണ്ടാം ഭാഗം മാര്‍ച്ച് 4 നു കാമ്പ് ന്യൂയില്‍ വച്ച് തുടര്‍ന്നേക്കും.

Leave a comment