European Football Foot Ball Top News

ഗുഡിസന്‍ പാര്‍ക്കില്‍ ഗോള്‍ പെരുമഴ

February 11, 2021

ഗുഡിസന്‍ പാര്‍ക്കില്‍ ഗോള്‍ പെരുമഴ

ബുധനാഴ്ച രാത്രി ഗുഡിസൺ പാർക്കിൽ വെച്ച് ബെർണാഡിന്‍റെ ബൂട്ടില്‍  നിന്ന് അധിക സമയ ഗോളുമായി എവർട്ടൺ എഫ്‌എ കപ്പിൽ നിന്ന് ടോട്ടൻഹാം ഹോട്‌സ്പർസിനെ പറഞ്ഞുവിട്ടു.5-4 എന്നാണ് സ്കോര്‍ലൈന്‍.മല്‍സരം തുടങ്ങി 3 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ഡേവിന്‍സന്‍ സാഞ്ചസ് ടോട്ടന്‍ഹാമിന് ലീഡ് നേടി കൊടുത്തു.

എന്നാല്‍ ഇതിന് തക്ക മറുപടി എവര്‍ട്ടന്‍ നല്‍കിയത് തുടര്‍ച്ചയായ മൂന്ന് ഗോളുകള്‍ നേടി കൊണ്ടാണ്.ഡൊമിനിക്ക് കാല്‍വേര്‍ട്ട് ലേവിനും,ഇരട്ട ഗോള്‍ നേടിയ റിച്ചാര്‍ഡ്ലിസനും ആണ് എവര്‍ട്ടന് വേണ്ടി ആദ്യപകുതിയില്‍ ഗോള്‍ നേടിയത്.നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും 4-4 എന്ന സ്കോര്‍ലൈനില്‍ ടൈ ആയതോടെ അധിക സമയത്തേക്ക് നീണ്ട മല്‍സരം 97 ആം മിനുട്ടിലെ ബെര്‍ണാര്‍ഡിന്റെ ഗോളോടെ എവര്‍ട്ടന്‍ സ്വന്തമാക്കി.

Leave a comment