European Football Foot Ball Top News

എഫ് എ കപ്പ് ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ ലെയ്സെസ്റ്റര്‍ സിറ്റി

February 10, 2021

എഫ് എ കപ്പ് ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ ലെയ്സെസ്റ്റര്‍ സിറ്റി

ബുധനാഴ്ച വൈകുന്നേരം അഞ്ചാം റൌണ്ടില്‍  കിംഗ് പവർ സ്റ്റേഡിയത്തിൽ ലേയ്സെസ്റ്റര്‍ സിറ്റിയും ബ്രൈട്ടനും തമ്മില്‍ ഏറ്റുമുട്ടും.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒരു മണിക്ക് ആണ് ഇരുവരും തമ്മിലുള്ള മല്‍സരം.നിലവില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ലേസസ്റ്റര്‍ സിറ്റിയുടെ സ്ഥാനം.എഫ് എ കപ്പ് നാലാം റൌണ്ടില്‍ ബ്രെണ്ട്ഫോര്‍ഡിനെ പരാജയപ്പെടുത്തിയാണ് ലേയ്സെസ്റ്റര്‍ സിറ്റി ബ്രൈട്ടനെതിരെയുള്ള മല്‍സരത്തിന് യോഗ്യത നേടിയത്.

 

കഴിഞ്ഞ മല്‍സരത്തില്‍ അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ജൈമി വാര്‍ഡി തിരിച്ചുവന്നിട്ടും വൂള്‍വ്സിനെതിരെ ഗോള്‍ രഹിത സമനിലയില്‍ ലേസസ്റ്ററിന് സമാധാനിക്കേണ്ടി വന്നു.നിലവില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തുള്ള ബ്രൈട്ടനെ എഴുത്തിതളാന്‍ ലേസസ്റ്റര്‍ സിറ്റിക്ക് കഴിയില്ല.എന്തെന്നാല്‍ എതിരാളികള്‍ക്ക് നരകം എന്നറിയപ്പെടുന്ന ആന്‍ഫീല്‍ഡില്‍ വച്ച് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയ ബ്രൈട്ടന്‍റെ പോരാട്ടവീര്യത്തെ ഏവരും പ്രശംസിച്ചത് ആണ്.

 

 

 

 

 

Leave a comment