European Football Foot Ball Top News

തിരിച്ചുവരവ് ശക്തമാക്കാന്‍ റയല്‍ മാഡ്രിഡ്

February 9, 2021

തിരിച്ചുവരവ് ശക്തമാക്കാന്‍ റയല്‍ മാഡ്രിഡ്

റയല്‍ മാഡ്രിഡ് നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് തങ്ങളുടെ ഹോമില്‍  വച്ച് ഗെഥാഫെയെ നേരിടും.നിലവില്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന റയലിന് മല്‍സരത്തില്‍ ഒരു വിജയം അനിവാര്യമാണ്.റയലും ചിരവൈരികള്‍ ആയ ബാഴ്സലോണയും രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ആണ്.ജയം നേടിയാല്‍ റയല്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയേക്കും.

കഴിഞ്ഞ മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം റയലിനെ തിരികെ കൊണ്ടുവന്നത് വരാനെ ആയിരുന്നു.അദ്ദേഹം നേടിയ ഇരട്ട ഗോള്‍ ആണ് മല്‍സരത്തിന്റെ ഗതി തിരിച്ചുവിട്ടത്.ഗെഥാഫെ നിലവില്‍ പതിമൂന്നാം സ്ഥാനത്താണ്.ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ എതിരിലാത്ത മൂന്നു ഗോളിന് റയല്‍ വിജയം നേടിയിരുന്നു.പല സുപ്രധാന താരങ്ങള്‍ക്കും പരിക്ക് പറ്റിയതിനാല്‍  യുവ താരങ്ങള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചേക്കും.

Leave a comment