European Football Foot Ball Top News

വിനിഷ്യസിനെ സൈന്‍ ചെയ്യാന്‍ ലിവര്‍പ്പൂള്‍ നീക്കങ്ങള്‍ നടത്തുന്നു

February 9, 2021

വിനിഷ്യസിനെ സൈന്‍ ചെയ്യാന്‍ ലിവര്‍പ്പൂള്‍ നീക്കങ്ങള്‍ നടത്തുന്നു

റയല്‍ യുവ താരമായ വിന്‍ഷ്യസ് ജൂനിയറിനെ സൈന്‍ ചെയ്യാന്‍ ഇംഗ്ലിഷ് ക്ലബ് ആയ  ലിവര്‍പ്പൂള്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത നല്‍കി ഓക്കെഡയാറിയോ.താരവും റയല്‍ മാഡ്രിഡും തമ്മില്‍ ഉള്ള കോണ്‍ട്രാക്റ്റ് വിശദാംശങ്ങള്‍ പരിശോധിക്കുകയാണ് ലിവര്‍പ്പൂള്‍ ഇപ്പോള്‍.സിദാന്‍റെ കീഴില്‍ തിളങ്ങാന്‍ കഴിയാത്ത താരം റയലില്‍ ഇപ്പൊഴും ആദ്യ ഇലവനില്‍ സ്ഥിരമായി  ഇടം നേടാന്‍  കഴിഞ്ഞിട്ടില്ല.

 

ഹസാര്‍ഡിന് പരിക്ക് പറ്റിയപ്പോള്‍ ഹുവെസ്ക്കക്കെതിരെ  ടീമില്‍ ഇടം നേടിയ താരത്തിനെ 78 ആം മിനുട്ടില്‍ സിദാന്‍ പിന്‍വലിച്ചിരുന്നു.നേയ്മറിനെ ബാഴ്സ സൈന്‍ ചെയ്തതിന്  ശേഷം റയല്‍ മാഡ്രിഡ് ഒട്ടേറെ ബ്രസീലിയന്‍ യുവ ഫൂട്ബോള്‍ താരങ്ങളില്‍ പണം ഇന്‍വെസ്റ്റ്  ചെയ്തെങ്കിലും ആരും തന്നെ  നേയ്മറിനോളം പോന്ന ഒരു ചലനം ഫൂട്ബോളില്‍ ഉണ്ടാക്കിയിട്ടില്ല.

Leave a comment