മെസി പിഎസ്ജിയിലേക്ക് വന്നാല്‍ അത് എന്‍റെ ഭാഗ്യമാണ് എന്നു വെറാട്ടി
ലയണൽ മെസ്സി പാർക്ക് ഡെസ് പ്രിൻസസിലേക്ക് മാറണമെന്ന ആശയത്തെ താന്‍ പിന്തുണക്കുന്നു എന്നു മാർക്കോ വെറാട്ടി.മൗറീഷ്യോ പോച്ചെറ്റിനോ, ലിയാൻഡ്രോ പരേഡെസ്, ഏഞ്ചൽ ഡി മരിയ, കായിക ഡയറക്ടർ ലിയോനാർഡോ എന്നിവരെല്ലാം അർജന്റീന താരം പിഎസ്ജിയില്‍ ചേരുന്ന കാര്യത്തെ പിന്തുണച്ചവര്‍ ആണ്.
“ഞാന്‍ അത് തീര്‍ച്ചയായും ആഗ്രഹിക്കുന്ന ഒരു കാര്യം ആണത്.ഞാന്‍ പന്ത് ലഭിച്ചാല്‍ നേയ്മറിനും മെസിക്കും നല്‍കി കൊണ്ട് അവര്‍ എങ്ങനെ കളിക്കുമെന്നത് നോക്കി നില്‍ക്കും.അദ്ദേഹം എന്നോടൊപ്പം ഉണ്ടാകുമെന്നത് വളരെ വലിയ ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു.അതിനെ ഫുട്ബോൾ എനിക്ക് തന്നിരുന്ന മറ്റൊരു സമ്മാനമായി കാണും.”വെറാട്ടി കനാലിനോട് + പറഞ്ഞു.അടുത്തായാഴ്ച ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 ല്‍ പിഎസ്ജിയും ബാഴ്സയും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്.






































