റയല്‍ വിടാനൊരുങ്ങി വരാനെ
സെർജിയോ റാമോസിന്റെ കരാർ സംബന്ധിച്ച സാഹചര്യം അടുത്ത ആഴ്ചകളിലും മാസങ്ങളിലും ആയി വല്ലാതെ വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നുണ്ട്.എന്നാല്‍ റയലിന് മറ്റൊരു പ്രധാന പ്രതിരോധക്കാരനെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.അത് വേറാരുമല്ല ഫ്രഞ്ച് ഡിഫന്‍റര്‍ റാഫേല്‍ വരാനെയാണ്.
സാന്റിയാഗോ ബെർണബ്യൂവിലെ റാഫേൽ വരാനെയുടെ നിലവിലെ കരാർ 2022 ജൂൺ വരെ മാത്രമാണ്.പുതിയ കോണ്‍ട്രാക്റ്റ് റയലിന് വേണ്ടി സൈന്‍ ചെയ്യില്ല എന്നു പറഞ്ഞ താരം ഈ സമ്മറോടെ വേറെ ക്ലബ് നോക്കുകയാണ്.എന്നാല്‍ താരം പുതിയ കോണ്‍ട്രാക്റ്റ് സൈന്‍ ചെയ്യുന്നിലെങ്കില്‍ അദ്ദേഹത്തെ വില്‍ക്കാനാണ് റയലിന്‍റെ തീരുമാനം.ഒരു യുവ ഡിഫന്‍ററെ ഫ്രീ ആയി നല്‍കാന്‍ റയലിന് ഒട്ടും താല്പര്യമില്ല.വരാനേക്ക് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കണക്ക് കൂട്ടി നോക്കുകയാണെങ്കില്‍ 70 മില്യണ്‍ യൂറോ ആണ് മാര്‍ക്കറ്റിലെ മൂല്യം.






































